'The great Indian Kitchen ' എന്ന സിനിമ അടുത്ത് കാണുകയുണ്ടായി . ആദ്യത്തെ വികാര വിക്ഷോഭങ്ങൾ അടങ്ങിയപ്പോൾ , സൈക്കോളജി student എന്ന നിലയിൽ ഈ പടത്തിൽ ചിത്രീകരിക്കപ്പെട്ട ചില behaviour pattern കൾ അനലൈസ് ചെയ്യണം എന്ന് തോന്നി. Patriarchal സംവിധാനത്തിനകത്ത് , സ്വത്വ ബോധമുള്ള ഒരു സ്തീയുടെ ശ്വാസം മുട്ടിക്കുന്ന ജീവിത്തത്തെകുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. പലപ്പോഴും കേട്ടിട്ടുള്ള വാക്കാണ് ‘Patriarchy’ എന്നും, ‘സ്വത്വ ബോധം’ എന്നുമൊക്കെ. ഈ വാക്കുകളുടെ വ്യക്തമായ അർഥം മനസ്സിലാക്കാനുള്ള അന്വേഷണം തുടങ്ങിയപ്പോഴാണ് സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൂടുതൽ വ്യകത്മായതും, അതിലെ കഥാപാത്രം അനുഭവിക്കുന്ന വികാര തീവ്രതയോട് എനിക്ക് ശരിയായി കണക്ട് ചെയ്യാൻ പറ്റിയതും
Patriarchy എന്നത് പുരുഷാധിപത്യം ഉള്ള ഒരു സാമൂഹിക വ്യവസ്ഥിതി ആണ് എന്ന് ഗൂഗിൾ പറയുന്നു. അതായത് രാഷ്ട്രീയവും , സാമൂഹികവും , ധാർമ്മികമായുമുള്ള വിഷയങ്ങളിൽ പരമാധികാരം പുരുഷന് ആണ് . ഒരു കുടുംബത്തിന്റെ കാര്യത്തിൽ വരുമ്പോൾ ആർക്ക് വോട്ട് ചെയ്യണം, എന്ത് പഠിക്കണം, ആരെ പ്രണയിക്കണം, എന്ത് ധരിക്കണം, അമ്പലത്തിൽ പോകേണമോ വേണ്ടയോ എന്നതൊക്കെ ചില ആണുങ്ങളും അവരെ പിന്താങ്ങുന്ന മറ്റുള്ളവരും നിശ്ചയിക്കുമെന്ന് അർഥം.
എന്റെ സ്വത്വം എന്നാൽ എന്റെ കാഴ്ച്ചപ്പാടുകൾ, എന്റെ രാഷ്ട്രീയം, എൻ്റെ വിശ്വാസങ്ങൾ, വികാരങ്ങൾ, പെരുമാറ്റം, ഇഷ്ടാനിഷ്ടങ്ങൾ , എന്നതൊക്കെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . അങ്ങനെ എങ്കിൽ സ്വത്വം എന്നത് പ്രാണ വായു പോലെയല്ലേ ? . അതിനെ നഷ്ടപ്പെടുത്തി, അടിയറ വെച്ചിട്ടുള്ള ഒരു ജീവിതം ആലോചിക്കാൻ പോലും വയ്യ .
മേല്പറഞ്ഞ വ്യഖ്യാന പ്രകാരമുള്ള ഒരു patriarchal കുടുംബ പശ്ചാത്തലത്തിൽ സ്വത്വ ബോധം എന്നൊരാശയത്തിന് നിലനിൽക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടൊ ? Patriarchy ചോദിക്കുന്നു, അവൾക്ക് എന്താ ഒരു കുറവ് ? അവൻ എല്ലാം കൊടുക്കുന്നില്ലേ ? ജോലിക്ക് പോകാൻ അനുവദിക്കുന്നു , കാറുണ്ട് , എല്ലാ സൗകര്യങ്ങളുമുണ്ട്, പിന്നെ എന്താ പ്രശ്നം ? ചിലർക്ക് അതൊക്കെ മതിയാവും ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ . ഇതൊന്നും വേണ്ട എന്നല്ല ഞാൻ പറയുന്നത് മറിച്ചു ഇത് മാത്രം മതിയോ?
ഇത് ഇങ്ങനെ ഒന്നും പറഞ്ഞാൽ തീരുന്ന വിഷയമല്ല . ഈ സംഘർഷത്തെക്കുറിച്ചു വിശദമായി, മറ്റൊരു സന്ദർഭത്തിൽ വിശകലനം ചെയ്യാം. . ഈ സിനിമ കണ്ടപ്പോൾ മനസ്സിൽ തോന്നിയ മറ്റൊരു വിഷയം ഉണ്ട് . ഏറെ ചർച്ച ചെയ്യപ്പെടേണ്ടതും വിശകലനം ആവശ്യമുള്ള ഒരു വിഷയമായീട്ടാണ് എനിക്ക് അത് തോന്നിയത്,
സിനിമയിലെ patriarchy യുടെ dynamics കണ്ടപ്പോൾ ഓർമ്മ വന്ന ഒരു behaviour pattern ഉണ്ട്. Passive aggressive behaviour (PAB) എന്നാണ് Psychology യിൽ അതിനെ പറയുന്നത് . നിഷ്ക്രിയ ആക്രമണാത്മക പെരുമാറ്റം എന്ന് അതിനെ മലയാളത്തിൽ തർജ്ജമ ചെയ്യാം. അമ്മ പറഞ്ഞിട്ടാണ് ഞാൻ ആ വാക്ക് ആദ്യമായി കേൾക്കുന്നത് , എന്താണ് Passive Aggressive ?ഇഷ്ടമല്ലാത്ത വികാരങ്ങളെയും , സാഹചര്യങ്ങളെയും പരസ്യമായി നേരിടുന്നതിനോ പ്രകടിപ്പിക്കുന്നതിനോ പകരം, പരോക്ഷമായി പ്രകടിപ്പിക്കുന്ന രീതിയെ ആണ് Passive - Aggressive എന്ന് വിശേഷിപ്പിക്കുന്നത് . ഇത്തരക്കാർ പൊതുവെ പിടിവാശിക്കാരായിരിക്കും സ്വന്തം പോരായ്‌മകൾ അംഗീകരിക്കാനും , ചെയ്യുന്ന തെറ്റുകൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിസമ്മതിക്കുകയും,എന്ത് പ്രശ്നത്തിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും, വിമർശനങ്ങൾ ഉൾകൊള്ളാൻ കഴിയാത്തവരുമായിരിക്കും. സിനിമയിൽ പലഭാഗങ്ങളിലും സുരാജ് ,സുരാജിന്റെ അച്ഛൻ ,അമ്മായി എന്നിവർ ഇത്തരത്തിലുള്ള സ്വഭാവം കാഴ്ചവെക്കുന്നതായി കാണാം
ഇന്നത്തെ Patriarchal വ്യവസ്ഥിതിയുടെ tone , അല്ലെങ്കിൽ അതിന്റെ സ്വഭാവം മാറിയിട്ടുണ്ട്. പണ്ടത്തെ കാരണവന്മാർ അധികാരം സ്ഥാപിക്കാൻ ശാരീരിക ബല പ്രയോഗം ചെയ്തിരുന്നു.പക്ഷെ ഇന്നത്തെ Patriarchal സമൂഹം വൈകാരികവും, മാനസികവുമായ സമ്മർദ്ദം ചെലുത്തിക്കൊണ്ടാണ് സ്ത്രീകളെ നിയന്ത്രിക്കുന്നത്, അഥവാ passive - aggressive രീതികളിലൂടെ . സത്യം പറഞ്ഞാൽ ഇതൊരു ഇമോഷണൽ blackmailing അല്ലെ? അതാണ് Passive aggressive behaviour ൻറെ പ്രത്യേകത . വളരെ സൂക്ഷ്മവും പരോക്ഷവുമാണ്.
Patriatchy പോത്സാഹിപ്പിക്കുന്ന , പരിപോഷിപ്പിക്കുന്ന, Passive Aggressive behaviour, അത് സൃഷ്ടിക്കുന്ന സമ്മർദ്ദം, ആണും പെണ്ണും , ഒരുപോലെ ജീവിതത്തിൻറെ പല ഘട്ടങ്ങളിലും അനുഭവിക്കുന്നുണ്ട് . പക്ഷെ വൈവാഹിക ജീവിതത്തിൽ സ്ത്രീകളെ, പ്രത്യേകിച്ചും സ്വത്വ ബോധമുള്ള സ്ത്രീകളെ, ഇത് വളരെ അധികം ബാധിക്കുന്നു.
സാധാരണ സിനിമകളിൽ ദുഷ്ടനായ ഭർത്താവ് എന്നാൽ കള്ള് കൂടിയനും പെണ്ണ് പിടിയനും, ഭാര്യയെ ദേഹോപദ്രവം ചെയ്യുന്നവനുമാണ് , അല്ലെങ്കിൽ കുടുംബത്തിലേക്ക് സമ്പാദിക്കാത്തവൻ, പരസ്ത്രീ ബന്ധങ്ങൾ വെച്ച് പുലർത്തുന്നവൻ ഒക്കെ ആയീട്ടാണ് , ചിത്രീകരിക്കപ്പെടുന്നത് . ഇങ്ങനെഒക്കെ ഉള്ള ഒരു സാഹചര്യങ്ങളിൽ , ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചാൽ , സമൂഹത്തിനു ആ സ്ത്രീയോട് ഒരു സഹതാപം ഒക്കെ ഉണ്ടാകും .എന്നാൽ ഈ സിനിമയിൽ ഉള്ള പോലെ നിസ്സാരം എന്ന് തോന്നുന്ന ചില കാര്യങ്ങൾക്ക് വേണ്ടി, ആ സ്ത്രീ കഥാപാത്രം എല്ലാം ഉപേക്ഷിക്കുമ്പോൾ സമൂഹം സിമ്പതി പ്രകടിപ്പിക്കുന്നത് ആണിനോടും ആണിന്റെ കുടുംബത്തിനോടുമാണ്.
ഒരാള് നമ്മളെ അടിച്ചു മുറിവാക്കിയാൽ നമുക്കതു മറ്റൊരാളെ കാണിക്കാം .പക്ഷെ നമ്മുടെ ,മനസ്സിനും, വികാരങ്ങൾക്കും, ആത്മാഭിമാനത്തിന്നും ഏൽക്കുന്ന ക്ഷതം, മറ്റൊരാൾക്ക് കാണിച്ചു കൊടുക്കാൻ കഴിയില്ല. എതിർപ്പുകൾക്കൊടുവിൽ ചിലർ കീഴടങ്ങും. അല്ലാത്തവർ സ്വന്തം നിലയിൽ അതിജീവനത്തിനുള്ള വഴികൾ തേടും .
ശരിയായ വിശകലനം. അഭിനന്ദനങ്ങൾ