]
ഞാൻ അടക്കം ഉള്ള മിക്ക ചെറുപ്പക്കാരും ആഗ്രഹിക്കുന്ന ചില വിഷയങ്ങൾ ഉണ്ട് .നല്ല ലുക്ക് , കമ്മ്യൂണിക്കേഷൻ സ്കിൽസ് , നല്ല പേഴ്‌സണാലിറ്റി , ക്രീയേടിവിറ്റി , വിദ്യാഭ്യാസം , സോഷ്യൽ സ്റ്റാറ്റസ് , പ്രശസ്തി , അംഗീകാരം, നല്ലൊരു ജോലി , പ്രണയം, വിവാഹം , കുട്ടികൾ അങ്ങനെ അങ്ങനെ . ഇതൊന്നും മോശമായ കാര്യമല്ല. സ്വന്തം വളർച്ചക്കുവേണ്ടി നമ്മൾ പ്രയത്നിക്കണം . പക്ഷെ , സ്വന്തം കാര്യങ്ങൾ ശെരി ആയാൽ , പ്രിയപ്പെട്ടവരുടെ കാര്യങ്ങൾ ശെരിയായാൽ - പിന്നെ എല്ലാം ഓക്കേ ആയോ ? ലൈഫിൽ ഇത്രയൊക്കെ മതിയോ ?ഇല്ല എന്നാണ് എന്റെ അഭിപ്രായം .
മേല്പറഞ്ഞ എല്ലാം ഉണ്ടായാലും, ഒരാളുടെ വ്യക്തിത്വം നിർണയിക്കപ്പെടേണ്ടത് , അല്ലെങ്കിൽ അവരെ വ്യത്യസ്‍തമാക്കുന്നത് അവരുടെ രാഷ്ട്രീയം അഥവാ കാഴ്ചപ്പാടുകൾ ആണ് .
ഒരാളുടെ രാഷ്ട്രീയ ബോധം അയാളുടെ കുടുംബം, സാമൂഹിക ഇടപെടലുകൾ, വായന എന്നിവയിലൂടെയാണ് ഉണ്ടായിവരുന്നത്. കുടുംബകാര്യങ്ങളിൽ അതായത്,കുടുംബത്തിന്റെ വരവുചെലവ്,വീടിന്റെ പരിപാലനം, കുടുംബ-സുഹൃത് ബന്ധങ്ങൾ നിലനിർത്തുന്നതിലും നിങ്ങൾ എത്രത്തോളം involved ആണ് ?.നിങ്ങളുടെ പ്രായം,ലിംഗം ബാധകമല്ല. മേൽപറഞ്ഞ വിഷയങ്ങളിൽ ആരാണ്, എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നത് ? ആ തീരുമാനങ്ങളോട് നിങ്ങൾക്ക് അഭിപ്രായവ്യാത്യസങ്ങൾ ഉണ്ടാവാറുണ്ടോ?
നമ്മളുടെ എല്ലാവരുടെയും ഉള്ളിൽ അടിസ്ഥാനപരമായ ഒരു തെറ്റ് ശെരി ബോധം ഉണ്ട്. പക്ഷെ എന്താണ് തെറ്റ് ഏതാണ് ശെരി എന്നൊരു തീരുമാനത്തിലെത്തണമെങ്കിൽ നമുക്ക് ആ സാഹചര്യത്തെ പറ്റി വ്യക്തമായ ധാരണ ഉണ്ടാവണം. ഇല്ലെങ്കിൽ പലരും നമ്മുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യും.
സ്വന്തമായി അഭിപ്രായമുള്ളവരെ അഹങ്കാരിയും ധിക്കാരിയുമായാണ് നമ്മുടെ സമൂഹം കാണാറ് . സ്വന്തമായി അഭിപ്രായം ഉണ്ടാകുന്നത് ഒരു തെറ്റാണോ ?.
ഞാൻ എന്റെ അഭിപ്രായം പറഞ്ഞാൽ എന്റെ ബന്ധങ്ങൾ തകരുമോ? എന്നെ ആളുകൾക്ക് ഇഷ്ടമല്ലാതെയാകുമോ? ഇങ്ങനെ പേടിച്ചു, പേടിച്ചു സ്വന്തം അഭിപ്രായമില്ലാത്ത , കാഴ്ചപ്പാടില്ലാത്തവരായി മാറിയാൽ, ഭാവിയിൽ ആരോടും ഒന്നും തുറന്ന് പറയാനോ,എതിർത്ത് പറയാൻ ധൈര്യമില്ലാത്ത, എല്ലാവരെയും പേടിച്ചു, എല്ലാവരും പറയുന്നത് കേട്ട് ജീവിക്കേണ്ട ഒരു അവസ്ഥ വരും. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തിനെയും അന്ധമായി എതിർക്കുക എന്നല്ല. യുക്തി, നീതി, പൊതുനന്മ, പൊതുസ്വീകാര്യത, ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിക്കുന്നുണ്ടോ, ആരുടെയെങ്കിലും വ്യക്തിസ്വാതന്ത്രത്തെ ബാധിക്കുന്നുണ്ടോ എന്നെല്ലാം കണക്കിലെടുത്തുകൊണ്ട് വേണം ഒരു വിഷയത്തിൽ അഭിപ്രായമോ, അഭിപ്രായവ്യത്യാസമോ പ്രകടിപ്പിക്കാൻ.
ആര് പറയുന്നു എന്നതിൽ ഉപരി എന്തു പറയുന്നു എന്ന് ചിന്തിക്കാനാണ് നമ്മൾ പരിശ്രമിക്കേണ്ടത് . പ്രതിഷേധിക്കുന്നതിനും, എതിർക്കുന്നതിനോടൊപ്പം അനുകൂലിക്കാനും, പിന്തുണക്കാനും ഒരേ സമയം പരിശീലിക്കേണ്ടതുണ്ട് .
വേണ്ടപ്പെട്ടവരുടെ, അയൽവാസികളുടെ, നാട്ടുകാരുടെ, സുഹൃത്തുക്കളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും, ഉൾകൊള്ളാനും ശ്രമിക്കും തോറും നമ്മളിൽ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം (അതായത് ആരെയും, എന്തിനെയും ഉൾക്കൊള്ളാൻ ഉള്ള ഹൃദയ വിശാലത.), ജനാധിപത്യ ബോധം, സമത്വ ബോധം ഇതെല്ലാം ഉണ്ടായിവരുന്നു. ഇതാണ് ഞാൻ മനസ്സിലാക്കുന്ന രാഷ്ട്രീയ ബോധം.
നല്ല എഴുത്തും നല്ല ചിന്തയും .....ആരഭി തുടക്കത്തിൽ പറഞ്ഞ ആഗ്രഹങ്ങൾ ദേശ , കാല , വർഗ , ജാതി ഭേദമന്യേഎല്ലാവരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും ആഗ്രഹിക്കുന്നതാണ് . അതിനോട് ഞാൻയോജിക്കുന്നു . പക്ഷേ എന്റെ അഭിപ്രായത്തിൽ ഒരാളുടെ വ്യക്‌തിത്വം നിര്ണയിക്കപ്പെടേണ്ടത് അല്ലെങ്കിൽഅയാളെ വ്യത്യസ്തമാക്കുന്നത് അയാളുടെ കാഴ്ചപ്പാടുകൾ മാത്രമല്ല . ഒരാളുടെ വ്യക്‌തിത്വംനിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് അയാളുടെ intelligence ഏതിനോട് എറ്റവും കൂടുതൽ identify ചെയ്യപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് . പുരുഷൻ , സ്‌ത്രീ , മലയാളി , കമ്മ്യൂണിസ്റ്റുകാരൻ , ഈശ്വരവിശ്വാസി , നിരീശ്വരവാദി എന്നിങ്ങനെ ഏതു രീതിയിലും ഒരു വ്യക്തി identify ചെയ്യപ്പെടാം . അങ്ങനെഅതിലെ എറ്റവും strong ആയ identity ആണ് നമ്മുടെ വ്യക്തിത്വം നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് . കുടുംബം , സാമൂഹ്യ ഇടപെടലുകൾ , വായന എന്നത് അനുസാരികൾ മാത്രമാണ് . അതുകൊണ്ടാണ് ഒരേ കുടുംബപശ്ചാത്തലത്തിൽ ജനിച്ചു ഒരേതരം വിദ്യാഭ്യാസവും ഒരേ കൂട്ടുകാരുമുള്ളഇരട്ടക്കുട്ടികൾ വ്യത്യസ്‌ത രീതിയിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നത് . ഇത്തരം identify ചെയ്യപ്പെടൽ അയാൾ അറിയാതെ gradually സംഭവിക്കുന്ന ഒരു പ്രക്രിയയാണ് അല്ലെങ്കിൽ മുമ്പ് സംഭവിച്ച ഒരുപ്രക്രിയയുടെ…